Sale!
Description
ഉബാദ() പറയുന്നു:
അനുഗ്രഹീതമായ റമള്വാനിലൊരു ദിവസം റസൂലുല്ലാഹി() ഞങ്ങളോട് അരുളി: അനുഗ്രഹത്തിന്റെ മാസമായ റമളാന്‍ മാസം നിങ്ങള്‍ക്കിതാ വന്നിരിക്കുന്നു. അല്ലാഹു ആ മാസത്തില്‍ അവന്റെ റഹ് മത്ത് കൊണ്ട് നിങ്ങളെ പൊതിയുകയും അവന്റെ പ്രത്യേകമായ അനുഗ്രഹമിറക്കുകയും ചെയ്യുന്നു. ആ മാസത്തില്‍ അല്ലാഹു പാപങ്ങളെ പൊറു
ക്കുകയും, ദുആക്കളെ സ്വീകരിക്കുകയും ചെയ്യുന്നു. അല്ലാഹു തആലാ ആ മാസത്തില്‍ നിങ്ങളുടെ ഇബാദത്തുകളിലുള്ള മല്‍സരത്തെ നോക്കുകയും, നിങ്ങളെ പറ്റി മലക്കുകളോട് അഭിമാനമായി പറയുകയും ചെയ്യുന്നു. അതു കൊണ്ട്, നിങ്ങളില്‍ നിന്നും അല്ലാഹുവിന് നന്മയെ കാണിച്ചു കൊടുക്കുക. നിശ്ചയമായും ഭാഗ്യം കെട്ടവന്‍ ആ മാസത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹം തടയപ്പെട്ടവനാണ്. (ത്വബ്‌റാനി)
Reviews
There are no reviews yet.